സിൻഹക്ക്​ വ്യക്​തിപരമായ അജണ്ട; രാജ്യത്ത്​ സാമ്പത്തിക മാന്ദ്യമുണ്ടെന്ന്​ സമ്മതിച്ച്​- കണ്ണന്താനം

തിരുവനന്തപുരം: ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹക്ക്​ വ്യക്​തിപരമായ അജണ്ടയുണ്ടെന്ന്​ കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം. പാചകവാതകത്തിന്​ ഒന്നര രൂപമാത്രമാണ്​ കൂടിയിരിക്കുന്നത്​. അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്ത്​ സാമ്പത്തിക മാന്ദ്യമുണ്ടെന്ന കാര്യം കണ്ണന്താനം സമ്മതിച്ചു. നിലവിൽ ചെറിയ സാമ്പത്തിക മാന്ദ്യം നില നിൽക്കുന്നുണ്ടെന്ന്​ കണ്ണന്താനം പറഞ്ഞു.

നേരത്തെ രാജ്യത്ത്​ ശൗചാലയങ്ങൾ നിർമിക്കുന്നതിനാണ്​ ​ഇന്ധന വില വർധിപ്പിക്കുന്നതെന്ന്​ കണ്ണന്താനം പറഞ്ഞിരുന്നു. ഇന്ധന വില വർധനവ്​ സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്​താവന വൻ വിവാദത്തിന്​ കാരണമായിരുന്നു.

Tags:    
News Summary - Kannadhanam statement about crisis-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.