കാഞ്ഞങ്ങാട് ചിത്താരിയിൽ ടാങ്കർ വാതകം ചോർന്നു; ഗതാഗതം നിരോധിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് ചിത്താരിയില ടാങ്കർ ലോറിയിൽ നിന്നും വാതക ചോർന്നു. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ സൗത്ത് ചിത്താരിയിൽ ഹിമായത്തുൽ ഇസ്‍ലാം സ്കൂളിനു മുന്നിലാണ് സംഭവം. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ചോർച്ച പരിഹരിക്കാനുള്ള ശ്രമംനടക്കുകയാണ്.

കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. 

കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ട്രാഫിക്ക് ജങ്ഷനിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്ത് വരുന്ന വാഹനങ്ങൾ ചാമുണ്ഡിക്കുന്നിൽ വെച്ചും പൊലീസ് തിരിച്ചു വിടുന്നുണ്ട്.

Tags:    
News Summary - Kanhangad Tanker Leaks Gas; Traffic is prohibited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.