ജനകീയ സമരങ്ങളെ ചോരയിൽ മുക്കികൊല്ലുന്ന മുന്നണിയല്ല എൽ.ഡി.എഫ്​– കാനം രാജേന്ദ്രൻ

കോഴിക്കോട്​: പുതുവൈപ്പിലെ ജനകീയ സമരത്തിനെതിരായ പൊലീസ്​ നടപടിക്കെതിരെ വീണ്ടും സി.പി.​െഎ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രൻ. ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാമെന്ന്​ കരുതുന്ന രാഷ്ട്രീയ മുന്നണിയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി. സമരം ചെയ്യുന്ന സ്​ത്രീകളെയും കുട്ടികളെയും പ്രായം ചെയ്യന്നവരെയുമുൾപ്പെടെ തല്ലിച്ചതക്കുന്ന പൊലീസ്​ നരനായാട്ടാണ്​ പുതുവൈപ്പ​ിൽ നടക്കുന്നതെന്ന്​ കാനം ഫേബ്​ബുക്ക്​ പോസ്​റ്റിൽ ആരോപിച്ചു​. ഐ.ഒ.സി പ്ലാന്റിന് സംരക്ഷണം നൽകാൻ കോടതി നിർദേശം ഉള്ളത് കൊണ്ടാണ് സമരത്തെ നേരിടുന്നത് എന്ന് പറയുന്ന പൊലീസ് മറൈൻ ഡ്രൈവിൽ പ്രകടനം നടത്തുന്ന സമരക്കാരെ  തല്ലി ചതക്കുന്നതെന്തിനെന്നും കാനം ചോദിക്കുന്നു. 

സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ 63 പേരും വൈപ്പിൻകാർ ആണ്.പദ്ധതിയിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ട്. അവരുടെ ആശങ്ക ദൂരീകരിക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പ്ലാന്റ് വരുന്നു എന്നറിഞ്ഞ സമയം മുതൽ അവിടെ ഉള്ള ജനങ്ങൾ നിയമ പോരാട്ടത്തിൽ ആയിരുന്നു . ഇപ്പോൾ മൂന്ന് മാസക്കാലമായി അവിടെ പ്രത്യക്ഷ സമരം തുടങ്ങിയിട്ട്. സമരത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്നു പറഞ്ഞു തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉള്ള ശ്രമമാണ്​ പൊലീസ് നടത്തുന്നത്​. സമരക്കാരെ കാണാനും സംസാരിക്കാനുമായി ഇന്ന്​ സമരപന്തലിൽ എത്തുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. 

Full View
Tags:    
News Summary - Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.