മാവോയിസ്​റ്റ്​ വേട്ട: സി.പി.ഐ നിലപാടിൽ മാറ്റമില്ലെന്ന്​ കാനം രാജേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട്​ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവ ോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോവാദികളെ നേര ിടുന്നത്​ സംബന്ധിച്ച സി.പി.​െഎ നിലപാടിൽ മാറ്റമില്ല. അട്ടപ്പാടിയിൽ എന്താണ്​ സംഭവിച്ചതെന്ന്​ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച്​ വിശദമായി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാവോവാദികളെ ഏറ്റുമുട്ടലെന്ന പേരിൽ കൊല​പ്പെടുത്തുന്നതിനെതിരെ നേരത്തെ കാനം ശക്തമായി രംഗത്തെത്തിയിരുന്നു. 2016ൽ നി​ല​മ്പൂ​ർ ക​രു​ളാ​യി വ​ന​ത്തി​ൽ മാ​വോ​വാ​ദി അ​ഖി​ലേ​ന്ത്യ നേ​താ​വ്​ കു​പ്പു ദേ​വ​രാ​ജും അ​ജി​ത​യും കൊ​ല്ല​പ്പെ​ട്ടിരുന്നു. മോദി സർക്കാർ ചെയ്യുന്നതുപോലെ കാര്യങ്ങൾ ചെയ്യാനല്ല ഇടതുപക്ഷ സർക്കാറിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്നും മറ്റ്​ സംസ്ഥാനങ്ങളിലേതുപോലെ മാവോവാദി വേട്ട കേരളത്തിൽ വേണ്ടെന്നും അന്ന്​ കാനം രാ​ജേന്ദ്രൻ തുറന്നടിച്ചിരുന്നു.

2019 മാ​ർ​ച്ചി​ൽ വ​യ​നാ​ട്​ ലെ​ക്കി​ടി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലു​ണ്ടാ​യ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട്​ സ്വ​ദേ​ശി​യാ​യ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ൻ സി.​പി. ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ടിരുന്നു. ഈ സാഹചര്യത്തിലും മാവോവാദി വേട്ടക്കെതിരായ നിലപാട്​ തന്നെയാണ്​ കാനം രാജേന്ദ്രൻ സ്വീകരിച്ചത്​.

Tags:    
News Summary - Kanam Rajendran slams Maoist encounter in Agali- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.