Posted On
date_range Updated On
date_range ശബരിമല: സർക്കാർ നിലപാടിൽ മാറ്റമില്ല –കാനം
കോട്ടയം: ശബരിമല വിഷയത്തില്‍ എൽ.ഡി.എഫിെൻറ നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതിവിധി നടപ്പാക്കുകയെന്നതാണ് നിലപാട്. സർക്കാർ വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എൻ.എസ്.എസ് പങ്കെടുക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ല. ഓരോ സംഘടനക്കും അവരവരുടെ നിലപാട് എടുക്കാം. എന്നാൽ, യുവതികളെ നിര്‍ബന്ധപൂര്‍വം ശബരിമലയിലേക്ക് കൊണ്ടുപോകാമെന്ന നിലപാട് സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. പൊതുവിലുള്ള അച്ചടക്കത്തെപറ്റിയുള്ള സര്‍ക്കുലറായി ഇതിനെ കണ്ടാല്‍ മതി- കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.