സി.പി.ഐയെ ആരു വിമര്‍ശിച്ചാലും മറുപടി നല്‍കും -കാനം

കൊച്ചി: സി.പി.ഐയെ ആരു വിമര്‍ശിച്ചാലും അതുപോലെ മറുപടി നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി എം.എം.മണി കേരളത്തിന്റെ ചരിത്രം പഠിക്കണം. മുന്നണി മര്യാദ എന്താണെന്നു സി.പി.എം പറയട്ടെയെന്നും കാനം പറഞ്ഞു.  ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കിനെയും കാനം വിമര്‍ശിച്ചു. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ ചൂളുന്നതെന്തിനാണെന്ന് പന്ന്യന്‍ രവീന്ദ്രനും ചോദിച്ചു.

സി.പി.ഐ എന്ന വിഴുപ്പു ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്ന് മന്ത്രി മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടി പ്രശ്നത്തില്‍ മുന്നണി മര്യാദയില്ലാതെയാണു സി.പി.ഐ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് കാനം തുറന്നടിച്ചത്. മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തുന്നതിനു മുമ്പാണ് മാധ്യമങ്ങളെ തടഞ്ഞത്.മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെ നില്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ സാധാരണ അനുവദിക്കാറുണ്ട്. എന്നാല്‍ ബുധനാഴ്ച രാവിലെ എത്തിയപ്പോള്‍ മാധ്യമങ്ങളെ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു.
 

Tags:    
News Summary - kanam rajendran replays on mm mani's remarks -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.