Posted On
date_range Updated On
date_range തോമസ് ചാണ്ടി: കോടതി പരാമർശത്തെ കുറിച്ച് ആരും പറയാത്തത് എന്തു കൊണ്ടെന്ന് കാനം
ദോഹ: കായൽ കൈയേറ്റ വിഷയത്തിൽ മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹൈകോടതി പരാമർശത്തെ കുറിച്ച് കൂടുതൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹൈകോടതി പരാമർശത്തെ കുറിച്ച് ആരും പറയാത്തത് എന്തു കൊണ്ടാണെന്ന് കാനം ചോദിച്ചു.
ഭരണഘടനാ വിരുദ്ധ നടപടിയെടുത്ത മന്ത്രിയോടൊപ്പം മന്ത്രിസഭാ യോഗത്തിൽ ഇരിക്കാനാവില്ല. അതു കൊണ്ടാണ് യോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിന്നത്. രാജിയുടെ ക്രെഡിറ്റ് എടുക്കാനാണെന്ന ആരോപണങ്ങൾ വില കുറഞ്ഞതാണെന്നും കാനം മീഡിയവൺ ചാനലിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.