Posted On
date_range Updated On
date_range മണ്ണാർക്കാട്ടേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കാനം
മലപ്പുറം: മണ്ണാർക്കാട് സഫീർ വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
പ്രതികൾക്ക് സി.പി.ഐയുമായി ബന്ധമില്ല. മണ്ണാർക്കാട് സംഭവത്തിന്‍റെ പേരിൽ പ്രതിപക്ഷം സി.പി.ഐയെ ലക്ഷ്യം വെക്കുകയാണെന്നും കാനം വ്യക്തമാക്കി.
സംഭവം രാഷ്ട്രീയ കൊലപാതകമായി കാണരുതെന്ന് പിതാവും സിറാജുദ്ദീനും പ്രതികരിച്ചിരുന്നു. പ്രതികൾ യൂത്ത് ലീഗ് പ്രവർത്തകനായിരുന്നു. പിന്നീട് ഇവർ സി.പി.എമ്മിലും സി.പി.െഎയിലുമായി ചേരുകയായിരുന്നു. പ്രതികള്‍ സിപിഐ ആകുന്നതിന് മുമ്പ് തന്നെ ആരംഭിച്ച പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും സഫീറിെൻറ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.