Posted On
date_range Updated On
date_range നല്ലൊരു നേത്രരോഗ വിദഗ്ധനെ കാണിച്ചാൽ സി.പി.എമ്മിന്റെ പ്രശ്നം മാറും- കാനം
തിരുവനന്തപുരം: സി.പി.ഐക്ക് ശക്തിയില്ലെന്ന സി.പി.എമ്മിന്റെ പരാമർശം ശരിക്കും കാണാത്തത് കൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നല്ലൊരു നേത്രരോഗ വിദഗ്ധനെ കാണിച്ചാൽ സി.പി.എമ്മിൻെറ ഈ പ്രശ്നം മാറുമെന്നും കാനം വ്യക്താമാക്കി.
കേരള കോൺഗ്രസ് വന്നാൽ എൽ.ഡി.എഫ് ശക്തിപ്പെടില്ല. അത് സങ്കൽപ്പം മാത്രമാണ്. കേരള കോൺഗ്രസിനെ കുറിച്ച് യാതൊരു ചർച്ചയും മുന്നണിയിൽ നടന്നിട്ടില്ലെന്നും കാനം പറഞ്ഞു. വി ടി.ബൽറാമിന്റെ പരാമർശം അനാവശ്യമാണെന്നും എന്നാൽ മാപ്പ് പറയണോ എന്ന കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.