?????? ????????? ????? ?????????? ??.??.??? ???????? ?????????? ???? ?????????? ??????????????.

സി.പി.എമ്മിനെതിരെ പറഞ്ഞാൽ അത് മുന്നണിക്കെതിരെന്നല്ല-കാനം

പുനലൂര്‍: സി.പി.എമ്മിനെതിരെ പറഞ്ഞാൽ അത് മുന്നണിക്കെതിര​െല്ലന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ പുനലൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫി​െൻറ നിലപാടുകള്‍ ഉറപ്പിച്ച്​ നിര്‍ത്തുന്നതില്‍ സി.പി.എം പരാജയപ്പെട്ടാല്‍ മുന്നണി പരാജയപ്പെട്ടു എന്ന് അർഥമാക്കേണ്ടതില്ല. മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല മറിച്ച് ശക്തിപ്പെടുത്താനാണ് സി.പി.ഐ ശ്രമിക്കുന്നത്. ഇടതുമുന്നണി ഒരു പാർട്ടിയുടേത് മാത്രമല്ല. എല്ലാകക്ഷികളും യോജിക്കുമ്പോഴാണ് എൽ.ഡി.എഫ് ആകുന്നത്. 1980ൽ സി.പി.ഐ നേതൃത്വം നൽകിയാണ് എൽ.ഡി.എഫ് രൂപവത്കരിച്ചത്. എന്നിരിക്കെ 2019ൽ സി.പി.ഐ എൽ.ഡി.എഫിൽ കാണുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി പറയുന്നി​െല്ലന്നും അദ്ദേഹം സൂചിപ്പിച്ചു. സി.പി.ഐയുടെ ശബ്​ദം പ്രതിപക്ഷത്തി​െൻറ ശബ്​ദമാണന്ന ആരോപണത്തിൽ കഴമ്പില്ല. അഭിപ്രായങ്ങളിൽ ഉറച്ച്​ നിൽക്കുന്നതിനൊപ്പം വേറിട്ട അഭിപ്രായങ്ങൾ തുടർന്നും പറയും.

മന്ത്രി കെ. രാജു, മുന്‍ എം.എല്‍.എ പി.എസ്. സുപാല്‍, മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, ജോബോയ് പെരേര, എം. സലിം, ആര്‍. സജിലാല്‍, ഐ. മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ശനിയാഴ്ചയും തുടരും. 

Tags:    
News Summary - kanam rajendran -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT