Posted On
date_range Updated On
date_range ജെ.ഡി.യുവിനെ സ്വാഗതം ചെയ്യുന്നു-കാനം
തിരുവനന്തപുരം: ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രത്തിലെ വർഗീയ ശക്തികളെ നേരിടാൻ മതേതര ഇടതുപാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്നും കാനം പറഞ്ഞു.
മാണിയുടെ കാര്യത്തിൽ സി.പി.െഎ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം പറഞ്ഞു. മുന്നണി വിപുലീകരണത്തെ സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. എന്നാൽ, മുന്നണി വിട്ടവർക്ക് തിരിച്ചെത്താമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.