Posted On
date_range Updated On
date_range കെ. രാധാകൃഷ്ണനെതിരെ നിലപാടിലുറച്ച് കാനം രാജേന്ദ്രൻ
കോഴിക്കോട്ട്: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ നടപടി വേണമെന്ന നിലപാടിലുറച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരം പ്രസ്താവനകള്‍ പാടില്ല എന്നുതന്നെയാണ് സുപ്രീംകോടതി ഉത്തരവുകളും മുന്‍കാല അനുഭവങ്ങളും വ്യക്തമാക്കുന്നത്. കെ. രാധാകൃഷ്ണന്‍ തെറ്റുചെയ്തുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.