എൽ.ഡി.എഫ്​ വിജയം കേക്ക് ​മുറിച്ച്​ ആഘോഷിച്ച ചിത്രം പങ്കുവെച്ച്​ കാനം; ട്രിപ്പ്​ൾ ലോക്​ഡൗൺ ഓർമിപ്പിച്ച്​ കമന്‍റുകൾ

തിരുവനന്തപുരം: തുടർ ഭരണം ലഭിച്ച ശേഷം ആദ്യമായി ചേർന്ന ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക്​ മുറിക്കുന്നിന്‍റെ ചിത്രം ഫേസ്​ബുക്കിൽ പങ്കുവെച്ച്​ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം ​രാജേന്ദ്രൻ. വിവിധ ഘടകകക്ഷി നേതാക്കളായ ഇരുപതോളം പേരുടെ സാന്നിധ്യത്തിലാണ്​ കേക്ക്​ മുറിക്കുന്നത്​. തിങ്കളാഴ്ച എ.കെ.ജി സെന്‍ററിലാണ് വിജയാഘോഷം നടന്നത്​.

രണ്ടാം എൽ.ഡി.എഫ്​ സർക്കാറിൽ ഘടകകക്ഷികൾക്ക്​ മന്ത്രിസ്​ഥാനം വീതംവെക്കുന്നത്​ സംബന്ധിച്ച അന്തിമചർച്ചക്കായാണ്​ യോഗം ചേർന്നത്​. എന്നാൽ, ട്രിപ്പ്​ൾ ലോക്​ഡൗൺ നിലനിൽക്കുന്ന തലസ്​ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഒരുമിച്ചുകൂടിയതിനെതിരെ ചിലർ രൂക്ഷവിമർശനവുമായെത്തി. മാതൃകയാകേണ്ട നേതാക്കൾ ഇങ്ങനെ ചെയ്യുന്നതിലെ ശരികേടാണ്​ മിക്കവരും ചൂണ്ടിക്കാട്ടിയത്​.

കമന്‍റുകളിൽനിന്ന്​:

  • രാവിലെ ആള്‍ക്കൂട്ട കേക്ക് മുറിയും വൈകീട്ട് കോറോണ സാരോപദേശവും !
  • കൃത്യമായ സാമൂഹികാകലം പാലിച്ചതിന് അഭിനന്ദനങ്ങൾ.....☺☺☺
  • മാതൃകപരമായ ഈ ചുവട് വെപ്പ് ഗംഭീരമായിട്ടുണ്ട്
  • ഒറ്റയ്ക്ക് ഭക്ഷണം കഴിക്കണം ഒറ്റയ്ക്ക് ഉറങ്ങണം വീട്ടിൽ ഒരു മീററർ വിടുനിൽക്കണം ഇത് എല്ലാം ആർക്ക് വേണ്ടിയാണ് 6 മണിക്ക് തള്ളിയത്
  • 😂😂😂 ട്രിപ്പിൾ ലോക്ക്ഡൗൺ....
  • എല്ലാ കോവിഡ് മാനദന്ധങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് എന്നുള്ളതാണ് ഒരു സമാധാനം..
  • വോട്ട് ചെയ്ത ജനത്തെ ലോക്കാക്കി സാമൂഹിക അകലം പോലുമില്ലാതെ കാട്ടിക്കൂട്ടുന്ന ഈ ചെയ്തി ഇടതു പക്ഷത്തെ പ്പോലെയുള്ള ഒരു പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ചതല്ല.
  • പാഠം -1 സാമൂഹിക അകലം പാലിക്കൽ അഥവാ സോഷ്യൽ ഡിസ്റ്റൻസിങ് ! #BreakTheChain
  • ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള പ്രദേശത്ത് ആൾക്കൂട്ടം ഉണ്ടായത് പോലീസ് ഏമാൻമാരൊന്നും കണ്ടില്ലേ കാലത്ത് ഡ്രോൺ ക്യാമറയും പിടിച്ചു നടന്നിരുന്ന ചിലരെ ശ്രദ്ദയിൽ പെട്ടിരുന്നു
  • സാധരണക്കാരന് ട്രിപ്പിൾ ലോക്ഡൗൺ, പ്രോട്ടോക്കോളും നിങ്ങൾക്ക് കൂട്ടം കൂടി കേക്ക് മുറിച്ച് ആഘോഷം.... കഷ്ടം
  • കാർന്നോർക്ക് അടുപ്പിലും ആവാം
  • No social distancing , no double mask ... With all due respect to the party , i have to say this is ridiculous ...

Full View

Tags:    
News Summary - kanam fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.