വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. കമലേശ്വരം സ്വദേശി അഫ്സലിനാണ് ഇന്നലെ വെട്ടേറ്റത്. യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കമലേശ്വരത്ത് ഹയർസെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു സംഭവം. സ്കൂളിലെ ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു.

Tags:    
News Summary - kamaleswaram student fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.