ആലപ്പുഴ: പ്രളയപ്പാച്ചിലിൽ കുതിർന്ന മണ്ണിൽ ഇനി കലാവൈവിധ്യങ്ങളുടെ തെളിനീരൊഴുക ്ക്. ദുരിതത്തിനാഴങ്ങളിൽ മുങ്ങിയ നാടിെൻറ അതിജീവന സ്വപ്നങ്ങളിൽ ആരവമായി ആലപ് പുഴ പട്ടണത്തിൽ കേരളത്തിെൻറ കലാകൗമാരം താളമേളങ്ങളുടെയും രാഗ, നൃത്തങ്ങളുടെയ ും അതിമധുരം വിതറുന്നു.
സംഘാടകസമിതി ഓഫിസ് പ്രവർത്തിക്കുന്ന ഗവ. ഗേൾസ് ഹയർ സെക്ക ൻഡറി സ്കൂളിൽ സംസ്ഥാന കലോത്സവ ജനറൽ കോഒാഡിനേറ്റർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തിക്കൊണ്ട് 59ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് സമീപത്തുണ്ടായിരുന്നു. 8.45ന് പ്രധാന വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ 59 കുട്ടികൾ ചേർന്ന് കലോത്സവദീപം തെളിക്കും.
പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ചെലവുചുരുക്കലിന് പതിവ് പഞ്ചദിന മേളയെ മൂന്നു പകലിരവുകളിലേക്ക് ആറ്റിക്കുറുക്കിയാണ് ഇക്കുറി കലോത്സവത്തിന് തിരിതെളിയുന്നത്. 29 വേദികളിൽ രാവിലെ കൃത്യം ഒമ്പതിനുതന്നെ മത്സരങ്ങൾ തുടങ്ങും. മത്സര ദിനങ്ങൾ കുറച്ചതിനാൽ വേദികൾ പരമാവധി വർധിപ്പിച്ച് പരിപാടികൾ തീർക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടക സമിതി.
വ്യാഴാഴ്ച വൈകീേട്ടാടെ എത്തിത്തുടങ്ങിയ മത്സരാർഥികൾക്ക് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും വമ്പിച്ച സ്വീകരണം ഒരുക്കിയിരുന്നു. 10,000 കുട്ടികളാണ് ഇക്കുറി വിവിധ മത്സരങ്ങളിൽ പെങ്കടുക്കാൻ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.