കല്ലുവാതുക്കലിൽ കരിയിലയിൽ ശിശുവിനെ ഉപേക്ഷിച്ച മാതാവ് രേഷ്മക്ക് ജാമ്യം

കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ മാതാവ് രേഷ്മക്ക് ജാമ്യം. പരവൂർ മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി90 ദിവസം പിന്നിട്ടതിനാൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. രേഷ്മയുടെ ഭർത്താവായ വിഷ്ണുവാണ് രേഷ്മയെ ജാമ്യത്തിലിറങ്ങാൻ സഹായിച്ചത്. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധി വിട്ട് പോവരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

ഫേസ്ബുക്ക് അധികൃതരിൽനിന്ന് പൂർണ വിവരം ലഭിക്കാത്തതിനാൽ അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാത കാമുകനുവേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. പാരിപ്പള്ളി പൊലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്.

രേഷ്മയുടെ ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നീ രണ്ട് യുവതികൾ ആണ് ഫേസ്ബുക്കിലൂടെ രേഷ്മയോട് സംസാരിച്ചിരുന്നത്. ഈ യുവതികൾ പിന്നീട് ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.

Tags:    
News Summary - kalluvathukkal Reshma released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.