കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന് ഉള്‍പ്പെടെ 11 പ്രതികളുടെ ജാമ്യാപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇരട്ടക്കൊലക്കേസിെൻറ അന്വേഷണം ഹൈകോടതിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയും കേസിെൻറ കുറ്റപത്രം അടക്കമുള്ള ഫയലുകള്‍ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ല കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
കേസിെൻറ മുഴുവന്‍ ഫയലുകളും എറണാകുളത്തെ സി.ബി.ഐ കോടതിക്ക് കൈമാറിയതോടെ തുടര്‍നടപടികളെല്ലാം ജില്ല കോടതി അവസാനിപ്പിച്ചു. നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ജില്ല കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അടക്കമുള്ള രേഖകളാണ് സി.ബി.ഐക്ക് കൈമാറിയത്. ഇനി കേസിെൻറ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലായിരിക്കും നടക്കുക.
പീതാംബരന് പുറമേ സജി ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍, അശ്വിന് എന്ന അപ്പു, ആര്. ശ്രീരാഗ്, ജി. ഗിജിന്‍, പ്രദീപ്, സുബീഷ്, മുരളി, മണി എന്നിവരാണ് ജില്ല കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.