കൊച്ചി: ‘സുരേഷ് കല്ലട’ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കൂടുതൽപേർ പ ിടിയിലാകും. കേസിൽ ഏഴ് പ്രതികളാണ് പിടിയിലായത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ് ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം നടത്തിവരുകയാണ്. മർദനത്തിനിരയായി ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സചിൻ, അഷ്കർ എന്നിവരുടെ മൊഴി അന്വേഷണച്ചുമതലയുള്ള തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. കേസിെൻറ ഗൗരവം കണക്കിലെടുത്ത് അന്വേഷണച്ചുമതല കഴിഞ്ഞ ദിവസം തൃക്കാക്കര എ.സി.പിക്ക് കൈമാറുകയായിരുന്നു. ഇതിനിടെ, രേഖാമൂലം നിർദേശം നൽകിയിട്ടും പൊലീസിൽ ഹാജരാകാത്ത സുരേഷ് കല്ലടക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ പറഞ്ഞു. സംഭവത്തിൽ വിശദമായി മൊഴിയെടുക്കാൻ ഇയാളെ ഉടൻ വിളിച്ചുവരുത്തും.
യാത്രക്കാർക്കുനേരെയുണ്ടായ ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു നിർദേശം. സമയപരിധി ചൊവ്വാഴ്ച തീർന്നതോടെ ബുധനാഴ്ച ഹാജരാകാൻ പൊലീസ് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, ആശുപത്രിയിൽ ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇയാൾ മാറിനിൽക്കുകയാണെന്നാണ് വിവരം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മർദനത്തിനിരയായവരും പറയുന്നത്.കഴിഞ്ഞദിവസം അറസ്റ്റിലായ ഏഴ് പ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. കല്ലടയുടെ വൈറ്റില ഓഫിസിലെ ജീവനക്കാരായ ജയേഷ്, ജിതിൻ, അൻവറുദ്ദീൻ, രാജേഷ്, ഡ്രൈവറായ വിഷ്ണു, കുമാർ, കൊല്ലം സ്വദേശി ഗിരിലാൽ എന്നിവെരയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ജയേഷ്, ജിതിൻ, ഗിരിലാൽ എന്നിവരാണ് കേസിലെ ആദ്യ മൂന്ന് പ്രതികൾ. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.
അതിനിടെ, കല്ലട ബസ് സർവിസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായാ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജൻ രാജു കുരിയൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്. ഇതിനെതിരെ മായാ മാധവൻ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.