ബംഗളൂരു: ‘ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ടാണ് കല്ലട ട്രാവൽസിെൻറ ബസിൽ യാ ത്ര ചെയ്യുന്നത്’. നവമാധ്യമങ്ങളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ബംഗളൂരുവിൽനിന്ന് കേ രളത്തിലേക്ക് പോകുന്ന യാത്രക്കാർ ഒന്നടങ്കം പറയുന്ന കാര്യമാണിത്. ഉത്സവ സീസണുകളി ൽ വിമാന ടിക്കറ്റിനെ കടത്തിവെട്ടുന്ന കഴുത്തറപ്പൻ നിരക്കുമായി കേരളത്തിലേക്ക് പായുന്ന കുത്തക സ്വകാര്യ സർവിസുകളിലൊന്നാണ് കല്ലട. നാട്ടിലെത്താനും തിരിച്ച് ബംഗളൂരുവിലെത്താനും മറ്റുവഴികളില്ലാതെ കല്ലടയിൽ യാത്രചെയ്യാൻ നിർബന്ധിതരാകുകയാണെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. തങ്ങൾ എങ്ങനെയൊക്കെ ഒാടിയാലും യാത്രക്കാരെ ചീത്തപറഞ്ഞാലും ആളുകൾ കയറിക്കോളുമെന്നുള്ള ധാരണയാണ് അവർക്കെന്ന് ഭൂരിഭാഗം യാത്രക്കാരും അഭിപ്രായപ്പെടുന്നു.
തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്കുള്ള കല്ലട ട്രാവൽസിെൻറ ബസിൽ യാത്രക്കാരെ ജീവനക്കാർ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കർണാടക-കേരള ട്രാവലേഴ്സ് ഫോറത്തിെൻറ (കെ.കെ.ടി.എഫ്) ആഭിമുഖ്യത്തിൽ ബംഗളൂരു മടിവാളയിലെ കല്ലട ട്രാവൽസിെൻറ ഒാഫിസ് ഉപരോധിച്ചു. മറ്റു യാത്രമാർഗങ്ങളില്ലാതെ ബംഗളൂരുവിൽനിന്നുള്ള മലയാളികൾ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരുകയാണെന്നും ഉപരോധസമരത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.
അവധിക്കാലയാത്രക്കാരെ കൊള്ളയടിക്കുന്നത് സ്വകാര്യ ബസുകളുടെ സ്ഥിരം പതിവാണ്. ഇക്കഴിഞ്ഞ വിഷു ഈസ്റ്റർ അവധിദിനത്തോടനുബന്ധിച്ച് 1500 രൂപ മുതൽ 3500 രൂപവരെയാണ് ബംഗളൂരുവിൽനിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യബസുകൾ നിരക്ക് ഉയർത്തിയിരുന്നത്. ഒാണത്തിനും ക്രിസ്മസിനും 4000 രൂപവരെയായിരുന്നു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാൻ ബംഗളൂരുവിൽനിന്ന് കൃത്യമായ ഇടവേളകളിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ കേരള ആർ.ടി.സി ബസുകൾ സർവിസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.