അന്തര്‍സംസ്ഥാന ബസ്​ സർവീസ്​; നടപടി തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ​ർ​വി​സ്​ ന​ട​ത്തു​ന്ന അ​ന്ത​ര്‍സം​സ്ഥാ​ന സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കെ​ത ി​രെ മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി 100 ബ​സു​ക​ള്‍ പ​രി​ശോ​ധി​ച്ച ​തി​ല്‍ 28 എ​ണ്ണ​ത്തി​ല്‍ ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി. 40,000 രൂ​പ പി​ഴ ഈ​ടാ​ക്കി. 39 ബു​ക്കി​ങ് ഓ​ഫി​സു​ക​ള്‍ക്ക് ലൈ ​സ​ന്‍സ് ഹാ​ജ​രാ​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍കി. ഏ​ഴു​ദി​വ​സ​ത്തി​ന​കം ലൈ​സ​ന്‍സ് എ​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ ഓ​ഫി​സ് അ​ട​യ്​​ക്കും.

അ​മി​ത നി​ര​ക്ക്, സാ​ധ​നം ക​ട​ത്ത​ൽ എ​ന്നി​വ​യും ക​ണ്ടെ​ത്തി. ഒ​രാ​ഴ്ച​ക്ക​കം ജി.​ പി.​എ​സ് ഘ​ടി​പ്പി​ക്കാ​നും ബ​സു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ‘ഓ​പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്സ്’ എ​ന്ന പേ​രി​ല ാ​ണ്​ പ​രി​ശോ​ധ​ന. കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ തു​ട​ങ്ങി സം​സ്​​ഥാ​ന​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ന്നു.

ത​മ്പാ​നൂ​രി​ലെ ക​ല്ല​ട ട്രാ​വ​ൽ​സ്​ ഓ​ഫി​സി​ന്​ ലൈ​സ​ന്‍സ് ഇ​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഫി​സ് അ​ട​യ്​​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. ത​മ്പാ​നൂ​രി​ലെ ഒ​രു ഓ​ഫി​സി​ന് മാ​ത്ര​മാ​ണ് അം​ഗീ​കൃ​ത ബു​ക്കി​ങ് ഏ​ജ​ന്‍സി​ക്കു​ള്ള എ​ല്‍.​എ.​പി.​ടി ലൈ​സ​ന്‍സു​ള്ള​ത്. ഇ​വ​രു​ടെ ലൈ​സ​ന്‍സി​ല്‍പെ​ട്ട 20 ബ​സു​ക​ളി​ല്‍ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ന്‍ പാ​ടു​ള്ളൂ. 2021 വ​രെ ഈ ​സ്ഥാ​പ​ത്തി​ന് പ്ര​വ​ര്‍ത്ത​നാ​നു​മ​തി​യു​ണ്ട്.

അ​ന്ത​ര്‍സം​സ്ഥാ​ന ബ​സു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വ്യാ​ഴാ​ഴ്ച മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​‍​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. അം​ഗീ​കൃ​ത ബ​സ് ടി​ക്ക​റ്റ് ഏ​ജ​ന്‍സി​ക്കു​ള്ള എ​ല്‍.​എ.​പി.​ടി ലൈ​സ​ന്‍സ് വ്യ​വ​സ്ഥ ക​ര്‍ശ​ന​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍ക്ക് പ്രാ​ഥ​മി​ക​സൗ​ക​ര്യം അ​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളൊ​ന്നും അ​തി​ലി​ല്ല. സ​മ​ഗ്ര​മാ​യ മാ​റ്റം ഇ​തി​ൽ വ​രു​ത്തും.

ലൈ​സ​ൻ​സി​ന്​ ഏ​റെ​ക്കാ​ല​മാ​യി പു​തി​യ അ​പേ​ക്ഷ എ​ത്തി​യി​രു​ന്നി​ല്ല. 250 രൂ​പ​യാ​ണ് ഒ​രു​വ​ര്‍ഷ​ത്തെ ഫീ​സ്. 400 രൂ​പ അ​ട​ച്ചാ​ല്‍ നാ​ലു​വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​നാ​നു​മ​തി ല​ഭി​ക്കും. ആ​ര്‍.​ടി.​ഒ​ക്ക്​ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ ശി​പാ​ര്‍ശ​ക്കൊ​പ്പം ക​ല​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ റീ​ജ്യ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​തോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കും. ഈ ​സ​മി​തി​യാ​ണ് അ​ന്തി​മ അ​നു​മ​തി ന​ല്‍കേ​ണ്ട​ത്.

ക​ല്ല​ട ബ​സ്​ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തോ​ടെ​യാ​ണ്​ അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്.
അതിനിടെ, ‘ക​ല്ല​ട’ ബ​സ്​ ഉ​ട​മ സു​രേ​ഷ് ക​ല്ല​ട മേ​യ് 29ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് ഗ​വ. ​െഗ​സ്​​റ്റ്​ ഹൗ​സി​ലെ സി​റ്റി​ങ്ങി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നലിലെ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ്​ ഉത്തരവിട്ടു.

Tags:    
News Summary - Kallad bokking office-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.