തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസിലെ എസ്.ഐയെ വെടിവെച്ചുകൊന്ന കേസിൽ ആസൂത്രണം നടന്നത് കേരളത് തിലാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇൗമാസം ഏഴ്, എട്ട് തീയതികളിൽ പ്രതികൾ നെയ്യാറ ്റിൻകരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ഇവർ നെയ്യാറ്റിൻകരയിൽ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്നാട് ക്യൂബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വി തുരയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏർപ്പാടാക്കിയ വീട്ടിലാണ് ഇവർ താമസിച്ചതെന്നാണ് പൊലീസി െൻറ സംശയം.
കൊല നടന്നതിെൻറ പിറ്റേദിവസം മുതൽ വിതുര സ്വദേശി ഒളിവിലുമാണ്. പ്രതികളുടെ കൈവശം ബാഗുണ്ടായിര ുന്നതായും അത് മറ്റാർക്കോ കൈമാറിയതിലും ദുരൂഹതയുണ്ട്. അതിനാൽതന്നെ ഇൗ കൊലപാതകത്തിന് പിന്നിൽ രണ്ടിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് അനുമാനം. കൊല നടത്തിയ ദിവസം പ്രതികൾ നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിെൻ റ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പൊലീസിന് ലഭിച്ചിരുന്നു. രാത്രി 8.45ഒാടെ കടകൾക്ക് സമീപം നടന്നുപോകുന്ന ഇവർ അവിടെ ഒരു ബാ ഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാൽ കടകളെല്ലാം അടഞ്ഞുകിടക്കുകയാ യിരുന്നു. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിൻകരയിലുള്ള ഏതെങ്കിലും കടയിൽനിന്നാണോ വാങ്ങിയതെന്നകാര്യവും പരിശോധിച്ചുവരികയാണ്.
പ്രതികൾ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിൻകരയിൽനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് ചിലരെക്കൂടി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കേരള പൊലീസും ക്യൂബ്രാഞ്ചും ചേർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസിലെ പ്രതികളായ തൗഫീഖിനെയും അബ്ദുൽ ഷമീമിനെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പൊലീസ് സജീവമായി ആലോചിക്കുന്നുണ്ട്.
തോക്ക് മുംബൈയിൽനിന്ന്?
തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് എസ്.എസ്.ഐയെ വെടിെവച്ചുകൊല്ലാൻ ഉപയോഗിച്ച തോക്ക് എത്തിയത് മുംബൈയിൽനിന്നാണെന്ന സംശയം ശക്തം. ബംഗളൂരുവിൽനിന്ന് പിടിയിലായ ചിലർക്ക് കൊലപാതകം നടത്തിയവരുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിൽ ഒരാളാണത്രെ പ്രതികള്‍ക്ക് തോക്ക് എത്തിച്ചത്. ബംഗളൂരുവില്െവച്ചാണ് തോക്ക് കൈമാറിയതെന്നാണ് വിവരം.
സഹായിക്കായി തിരച്ചിൽ വ്യാപകം
തിരുവനന്തപുരം: പ്രതികൾക്ക് സഹായം ലഭ്യമാക്കിയെന്ന് സംശയിക്കുന്ന വിതുര സ്വദേശിയെ പിടികൂടിയാൽ സംഭവത്തിൽ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇയാളുടെ ജീവിതം മുഴുവൻ ദുരൂഹത നിറഞ്ഞതാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇടക്കിടെ തമിഴ്നാട്ടിലേക്ക് പോയിരുന്ന ഇയാൾ പക്ഷേ പുറത്തുപോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഫോണ്‍ വീട്ടിൽ സൂക്ഷിക്കാറായിരുന്നത്രെ പതിവ്. രാത്രികാലങ്ങളിൽ ഫോണ്‍ ഉപയോഗിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് ഇയാൾ വിതുരയിൽ ആരംഭിച്ച കമ്പ്യൂട്ടർ സ്ഥാപനത്തിൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നതായി തെളിവില്ല. ഇവിടെ തമിഴ്നാട് ക്യൂബ്രാഞ്ച് ഉൾപ്പെടെ പരിശോധന നടത്തി. ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എസ്.എസ്.ഐയുടെ കൊലപാതകം നടന്ന ദിവസം ഇയാൾ വീട്ടിലുണ്ടായിരുന്നു. പുലർച്ച രണ്ടുവരെ ലാപ്ടോപ് ഉപയോഗിച്ചിരുന്നതായി വീട്ടുകാരുടെ മൊഴി ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് നെയ്യാറ്റിൻകരയിൽ വീട് വാടകക്കെടുത്ത് നൽകിയത് ഇയാളാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കളിയിക്കാവിള എസ്.െഎയുടെ കുടുംബത്തിന് ഒരുകോടി രൂപ തമിഴ്നാട് മുഖ്യമന്ത്രി കൈമാറി
ചെന്നൈ: വെടിയേറ്റ് മരിച്ച കളിയിക്കാവിള സ്പെഷൽ സബ് ഇൻസ്പെക്ടർ വിൽസെൻറ കുടുംബത്തിന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൈമാറി. തിങ്കളാഴ്ച രാവിലെ സെക്രേട്ടറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽനിന്ന് വിൽസെൻറ ഭാര്യ ഏഞ്ചൽമേരി രണ്ട് മക്കൾക്കൊപ്പം ചെക്ക് ഏറ്റുവാങ്ങി. ചീഫ് സെക്രട്ടറി ഷൺമുഖം, ഡി.ജി.പി ജെ.കെ. ത്രിപാഠി, കന്യാകുമാരി ജില്ല കലക്ടർ പ്രശാന്ത് തുടങ്ങിയവരും സംബന്ധിച്ചു. തെൻറ ഭർത്താവിെൻറ കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടുമെന്നും തെൻറ മൂത്ത മകൾക്ക് സർക്കാർ ജോലി നൽകാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി പിന്നീട് ഏഞ്ചൽമേരി മാധ്യമപ്രവർത്തകരെ അറിയിച്ചു.
തീവ്രവാദ ബന്ധെമന്ന്; കർണാടകയിൽ അഞ്ചുപേർ കസ്റ്റഡിയിൽ
ബംഗളൂരു: തീവ്രവാദ ബന്ധം ആരോപിച്ച് കർണാടകയിൽ വിവിധയിടങ്ങളിൽനിന്നായി അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരോധിത തീവ്രവാദ സംഘടന അൽ ഉമ്മയുമായി ബന്ധമുെണ്ടന്ന സംശയത്തിെൻറ അടിസ്ഥാനത്തിൽ മൂന്നുപേരെ ബംഗളൂരു പൊലീസിലെ കുറ്റകൃത്യ വിഭാഗമായ സെൻട്രൽ ക്രൈംബാഞ്ചും (സി.സി.ബി) രണ്ടുപേരെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) ഇേൻറണൽ സെക്യൂരിറ്റി ഡിവിഷനും (െഎ.എസ്.ഡി) ചേർന്നാണ് പിടികൂടിയത്.
2014ൽ തമിഴ്നാട്ടിലെ ഹിന്ദു മുന്നണി പ്രവർത്തകൻ സുരേഷ് കുമാർ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാമനഗര, കോലാർ, ശിവമൊഗ്ഗ എന്നിവിടങ്ങളിൽനിന്നായി ഇജാസ് പാഷ, അനീസ്, സലിംഖാൻ എന്നിവെര കസ്റ്റഡിയിലെടുത്തത്. കളിയിക്കാവിളയിൽ എ.എസ്.െഎയെ വെടിവെച്ചുകൊന്ന പ്രതികൾക്ക് മുംൈബയിൽനിന്ന് തോക്കെത്തിച്ചുനൽകിയത് കസ്റ്റഡിയിലുള്ള ഇജാസ് പാഷയാണെന്നാണ് വിവരം.
തമിഴ്നാട്ടിലെ ഹിന്ദു മുന്നണി പ്രവർത്തകെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ സെൻട്രൽ ക്രൈം ബ്രാഞ്ചും തമിഴ്നാട് പൊലീസിലെ ക്യു ബ്രാഞ്ചും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഒളിവിലുള്ള മെഹ്ബൂബ് പാഷക്ക് ഗുണ്ടൽപേട്ടിൽ അഭയം നൽകിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ചാമരാജ് നഗർ പൊലീസിെൻറ സഹായത്തോെട എ.ടി.എസും െഎ.എസ്.ഡിയും സംയുക്ത ഒാപറേഷനിൽ സദഖത്തുല്ല, റഹ്മത്തുല്ല എന്നിവരെ പിടികൂടിയത്. കേരളത്തിലെ നിരോധിത സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.