Posted On
date_range Updated On
date_range കളമശ്ശേരി കുസാറ്റ് ദുരന്തം: നിലവിൽ അഞ്ചു പേർ ഐ.സി.യുവിൽ
കൊച്ചി:കളമശ്ശേരി കുസാറ്റ് ദുരന്തത്തിൽ പരിക്കേറ്റ അഞ്ചു പേർ ഐ.സി.യുവിലുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആകെ ഒമ്പത് രോഗികളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഐ.സി.യുവിലുളള്ളവരിൽ രണ്ട്പേർ കളമശ്ശേരി മെഡിക്കൽ കോളജിലും രണ്ട് പേർ ആസ്റ്ററിലും ഒരാൾ ഇടപ്പിള്ളി കിൻഡർ ഹോസ്പിറ്റലിലുമാണ്.
നാലു പേർ വാർഡുകളിലും ചികിത്സയിലാണ്. രാജഗിരി ഹോസ്പിറ്റൽ, കാക്കനാട് ബി ആൻഡ് ബി ഹോസ്പിറ്റൽ, ഇടപ്പിള്ളി കിൻഡർ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഒരാൾ വാതം ചികിത്സയിലുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ ഒരാൾ സർജറിക്ക് ശേഷം ഒബ്‌സർ വേഷനിൽ ഉണ്ട്. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നും 27 ന് രാത്രി ഡിസ്‌ചാർജ് ചെയ്തു. ദുരന്തവുമായി ബന്ധപ്പെട്ട് നാലു പേർ നേരത്തെ മരണമടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.