കൊച്ചി: കളമശേരിയിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.
ഹോം ക്വാറൻറീൻ -ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഈ മാസം 15നാണ് ഇദ്ദേഹത്തിന് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവപരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തെ കളമശേരി കോവിഡ് സെൻററിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.