കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ എൻ.ഐ.എ കോടതിയിൽ വെള്ളിയാഴ്ച വിചാരണക്ക് തുടക്കമാകും. സംഭവം നടന്ന് 13 വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 2005 സെപ്റ്റംബർ ഒമ്പതിനാണ് 31 യാത്രക്കാരുമായി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പുറപ്പെട്ട ടി.എൻ 1 എൻ 6725 എന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് കളമശ്ശേരിക്ക് സമീപത്ത് തട്ടിക്കൊണ്ടു പോയി തീകൊളുത്തിയത്.
കണ്ണൂര്‍ വാഴകത്തെരു തായകത്ത് വീട്ടില്‍ അബ്ദുല്‍ ഹാലിം, എറണാകുളം എടത്തല പുക്കാട്ടുപടി നെല്ലിക്കത്തുകുഴി വീട്ടില്‍ ബോംബ് ഇസ്മായില്‍ എന്ന ഇസ്മായില്‍, കണ്ണൂര്‍ അണ്ടത്തോട് ദേശത്ത് ഹുസൈന് മന്‍സിലില്‍ മുഹമ്മദ് നവാസ്, ആലുവ എടത്തല മരുതുംകുടിയില് കുമ്മായം നാസര്‍ എന്ന നാസര്‍, എറണാകുളം പറവൂര്‍ വെടിമറ കാഞ്ഞിരപറമ്പില്‍ വീട്ടില്‍ കെ.എ. അനൂപ്, സൂഫിയ മഅ്ദനി, കണ്ണൂര്‍ തലശ്ശേരി പറമ്പായി ചാലില്‍ വീട്ടില്‍ മജീദ് പറമ്പായി, തടിയൻറവിട നസീര്‍, എറണാകുളം കുന്നത്തുനാട് പുതുക്കാടന്‍ വീട്ടില്‍ സാബിര്‍ പി. ബുഖാരി, എറണാകുളം പറവൂര്‍ ചിറ്റാറ്റുകര മാക്കനായി ഭാഗത്ത് താജുദ്ദീന്, മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പായിന്കാനത്ത് ഫാത്തിമ മന്‍സിലില്‍ ഉമറുല്‍ ഫാറൂഖ് എന്നിവരാണ് കേസിൽ ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.