കളമശ്ശേരി സ്‌ഫോടനം: കൊല്ലപ്പെട്ട പ്രവീണിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ ഗുരുതര പൊള്ളലേറ്റ് കൊല്ലപ്പെട്ട മലയാറ്റൂർ സ്വദേശി പ്രവീണിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. മൃതദേഹം രാവിലെ 9.30ന്‌ മലയാറ്റൂർ സെന്റ്‌ തോമസ് പള്ളിക്കുസമീപമുള്ള ഫുഡ് കോർട്ട് ഹാളിൽ പൊതുദർശനത്തിനുവയ്‌ക്കും.ശേഷം 12.30ന്‌ കൊരട്ടിയിലെ യഹോവ സാക്ഷികളുടെ ശ്മശാനത്തിലാണ് സംസ്കരിക്കുക.

സ്ഫോടനത്തിൽ പ്രവീണിന്റെ അമ്മ സാലി, സഹോദരി ലിബിന എന്നിവർ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ലിബിന സംഭവം നടന്ന് പിറ്റേന്നും അമ്മ കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണിന്റെ സഹോദരൻ രാഹുലിനും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. നിലവിൽ 11 പേരാണ്‌ ചികിത്സയിലുള്ളത്‌. ഇതിൽ ആറുപേർ ഐ.സി.യുവിലാണ്‌.

കളമശ്ശേരി ബോംബാക്രമണത്തിന്റെ നിർണായക തെളിവുകളാണ് പ്രതി മാർട്ടിന്റെ വാഹനത്തിൽനിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.

Tags:    
News Summary - kalamassery blast Praveen Funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.