കളമശ്ശേരി സ്​ഫോടനം: പ്രതി ഡൊമിനിക്​ മാർട്ടി​ൻ വീണ്ടും റിമാൻഡിൽ

കൊച്ചി: ആറുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി ഭീകരാക്രമണ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഡിസംബർ 26 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്​തു. റിമാൻഡ്​ കാലാവധി കഴിഞ്ഞതിനെ തുടർന്ന്​ വിഡിയോ കോൺഫറൻസിങ്​ വഴി ഹാജരാക്കിയപ്പോഴാണ്​ പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി റിമാൻഡ്​ ചെയ്​തത്​.

ആക്രമണം നടന്ന്​ ഒരുമാസം പിന്നിടു​മ്പോഴും മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാർട്ടിനെ മാത്രം പ്രതിയാക്കിയാണ്​ അന്വേഷണം നടത്തുന്നത്​. വൈകാതെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ്​ സൂചന.

കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ്​ അന്വേഷണസംഘം നൽകുന്ന വിവരം. ഒക്​ടോബർ 29ന്​ രാവിലെയാണ്​ യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കൺവെൻഷൻ സെൻററിൽ സ്​ഫോടനം നടത്തിയത്​. ബോംബുകൾ സ്ഥാപിച്ചശേഷം റിമോട്ട്​ ഉപയോഗിച്ച്​ സ്​ഫോടനം നടത്തുകയായിരുന്നുവെന്നാണ്​ പ്രതിതന്നെ നൽകിയ മൊഴി.

സംഭവ ദിവസംതന്നെ ഒരാളും പിന്നീടുള്ള ദിവസങ്ങളിൽ അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു. തനിക്ക്​ അഭിഭാഷകനെ വേണ്ടെന്നും സ്വന്തമായാണ്​ കേസ്​ നടത്തുന്നതെന്നുമുള്ള നിലപാടിലാണ്​ പ്രതി​.

Tags:    
News Summary - Kalamassery blast: Accused Dominic Martin remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.