Posted On
date_range Updated On
date_range കളമശ്ശേരി സ്ഫോടനം: 11 പേര് ഇപ്പോഴും ഐ.സി.യുവില്‍, രണ്ട് പേരുടെ നില ഗുരുതരം
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 20 പേരാണ് ചികിത്സയിലുള്ളത്. 11 പേര് ഐ.സി.യുവില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒമ്പതു പേർ വാർഡുകളിലാണെന്നും ആരോഗ്യ ഡയറക്ടർ മെഡിക്കല്‍ ബുള്ളറ്റിനിൽ അറിയിച്ചു.
മൂന്ന് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേര്‍ത്തത്. അതേസമയം ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ബോംബ് നിർമാണത്തിൽ കൂടുതൽ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങളും പൊലീസ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.