ചെറുതുരുത്തി: കലാമണ്ഡലം വിദ്യാർഥികൾക്ക് മാസത്തിൽ രണ്ടു തവണ മാംസാഹാരം വിളമ്പും. കാന്റീൻ മെനുവിൽ മാംസാഹാരം ഉൾപ്പെടുത്തണമെന്നത് വിദ്യാർഥികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. കഴിഞ്ഞദിവസം ഉച്ചക്ക് വിദ്യാർഥികൾക്ക് ആദ്യമായി ചിക്കൻ ബിരിയാണി നൽകി.
ഭൂരിപക്ഷം വിദ്യാർഥികളും ഇത് കഴിച്ചതായി രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു. 1930ൽ സ്ഥാപിതമായ കലാമണ്ഡലത്തിൽ മാംസാഹാരം നൽകിയതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.