കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് കാക്ക രഞ്ജിത്ത് തട്ടിയെടുത്ത കള്ളക്കടത്ത് സ്വർണം വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. മൂന്ന് കിലോ സ്വർണം 80 ലക്ഷം രൂപക്കാണ് തിരുവനന്തപുരത്തുള്ള ഉത്തരേന്ത്യൻ വ്യാപാരിക്ക് വിറ്റത്. ഗൾഫിൽനിന്ന് കരിപ്പൂർ മാർഗം എത്തിയ ആൾ സഞ്ചരിച്ച കാർ തടഞ്ഞ് കവർച്ച നടത്തിയ കേസിൽ റിമാൻഡിലായ കാക്ക രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പ്രതിയെ തിരുവനന്തപുരത്തുകൊണ്ടുപോയി തെളിവെടുത്തു.
ജൂലൈ 16ന് രാവിലെ കരിപ്പൂരിൽനിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിെന മോഡേൺ ബസാറിൽ തടഞ്ഞ് ബാഗ് കവർന്ന കേസിൽ കഴിഞ്ഞ ദിവസമാണ് ഒളവണ്ണ ബൊട്ടാണിക്കൽ ഗാർഡൻ സ്വദേശിയായ കാക്ക രഞ്ജിത്ത് അറസ്റ്റിലായത്. കേസിൽ നേരത്തെ പിടിയിലായ പന്തിരാങ്കാവ് സ്വദേശി ദിൽഷാദ്, കൊടൽ നടക്കാവ് സ്വദേശി അതുൽ, ചക്കുംകടവ് സ്വദേശി റാസിക് എന്നിവരെ ചോദ്യം ചെയ്തപ്പോഴായിരുന്നു രഞ്ജിത്തിെൻറ പങ്ക് വ്യക്തമായത്. തുടർന്ന് ഇയാൾ കോഴിക്കോെട്ടത്തിയ ദിവസം പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
പ്രവാസി കൊണ്ടുവരുന്ന സ്വർണമടങ്ങിയ ബാഗ് കവരാൻ നാലുപേരെ ചുമതലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ രഞ്ജിത്ത് മൊഴി നൽകിയിരുന്നു. ഇവർ കവർന്ന ബാഗ് ഗുരുവായൂരിലെത്തി തനിക്ക് കൈമാറിയെന്നും വെളിപ്പെടുത്തിയിരുന്നു. സ്വർണം വിൽക്കുന്നതിന് സഹായിച്ച തിരുവനന്തപുരം സ്വദേശി രാജേഷിനായി പൊലീസ് തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്. അതിനിടെ, രഞ്ജിത്തിന് പങ്കാളിത്തമുള്ള ബംഗളൂരുവിലെ ഹോട്ടൽ-ബേക്കറി വ്യവസായങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
ഇയാൾ ബംഗളൂരുവിലെ ഒരു ദലിത് സംഘടനയുടെ ഭാരവാഹിയായി പ്രവർത്തിച്ചുവരുന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുഴൽപ്പണവും കള്ളക്കടത്ത് സ്വർണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടായിരുന്നു. ഇത്തരത്തിൽ അടുത്തിടെയുണ്ടായ സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാലിതിൽ പരാതിക്കാരാരും രംഗത്തുവന്നിട്ടില്ല. കരിപ്പൂരിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ തെൻറ കാറിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപയടങ്ങിയ ബാഗ് അജ്ഞാത സംഘം കവർന്നു എന്നായിരുന്നു കേസിലെ പരാതിക്കാരെൻറ മൊഴി.
എന്നാൽ, പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ബാഗിലുണ്ടായിരുന്നത് സ്വർണമാണെന്ന് പൊലീസിന് വ്യക്തമായത്. പരാതിക്കാരനെ ഉൾപ്പെടെ അടുത്ത ദിവസം പൊലീസ് ചോദ്യം െചയ്യുമെന്നാണ് സൂചന. നല്ലളം എസ്.െഎ കൈലാസനാഥാണ് കേസന്വേഷിക്കുന്നത്. െസപ്റ്റംബർ ഏഴുവരെയാണ് പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.