തിരുവനന്തപുരം: കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുട്ടികൾ വിശപ്പടക്കാൻ മണ്ണുകഴിച്ചുവെന്ന വിവാദത്തിൽ താനില്ലെന്ന് തിരുവനന്തപുരം കോർപറേഷൻ േമയർ ശ്രീകുമാർ. ബാലാവകാശ കമീഷൻ പറയുന്നതാണ് ശരിയെന്നും ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമം, കുട്ടികൾ വിശപ്പടക്കാൻ മണ്ണുകഴിച്ചുവെന്ന വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയോട് സി.പി.എം വിശദീകരണം തേടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനറൽ സെക്രട്ടറി എസ്.പി. ദീപകിനോട് വഞ്ചിയൂർ ഏരിയാ കമ്മിറ്റിയാണ് വിശദീകരണം തേടിയത്.
കുട്ടികൾ വിശപ്പടക്കാൻ മണ്ണുകഴിച്ചുവെന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടെ നിലപാട് തിരുത്തി ശിശുക്ഷേമ സമിതി രംഗത്തെത്തിയിരുന്നു. വിശന്നു മണ്ണുവാരി തിന്നുവെന്നത് െതറ്റിദ്ധാരണയിൽ നിന്നുണ്ടായതാണെന്നും ഇക്കാര്യത്തിൽ ബാലാവകാശ കമീഷെൻറ റിപ്പോർട്ട് അന്തിമമാണെന്നും സമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു.
അമ്മയെയും കുട്ടികളെയും സംബന്ധിച്ച് ബാലാവകാശ കമീഷൻ പുറത്തുവിട്ട കണ്ടെത്തലുകളും നിഗമനങ്ങളും ശിശുക്ഷേമ സമിതി ശരിവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.