'കഫീൽ ഖാൻ കേരള​ത്തോട്​ സംസാരിക്കുന്നു'-ഒാൺലൈൻ മീറ്റ്​

യു.പിയിലെ ​േയാഗി ആദിത്യനാഥ്​ സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയ ഡോ: കഫീൽ ഖാ​ൻ മലയാളികളോട്​ സംസാരിക്കുന്നു. കോവിഡി​െൻറ പശ്​ചാത്തലത്തിൽ ഒാൺലൈനായാണ്​ മീറ്റ്​ നടക്കുന്നത്​. ഇന്ന്​ (തിങ്കളാഴ്​ച) വൈകുന്നേരം 07:15നാണ്​ വിവിധ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ പരിപാടി നടക്കുക.

സൂം, യു ട്യൂബ്​, ഫേസ്​ബുക്ക്​ എന്നിവയിലൂടെ ലൈവായി അദ്ദേഹം സംസാരിക്കും. സോളിഡാരിറ്റി യൂത്ത്​ മൂവ്​മെൻറ്​ സംസ്​ഥാന കമ്മിറ്റിയാണ്​ സംഘാടകർ. പൗരത്വ പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തി​െൻറ പേരിൽ കള്ളക്കേസിൽ കുടുക്കിയ കഫീൽഖാൻ അടുത്തിടെയാണ്​ ജയിൽമോചിതനായത്​.

2020 ജനുവരി 29 മുതൽ അദ്ദേഹം ജയിലിലായിരുന്നു. ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടന്ന പരിപാടിയുടെ പേരിൽ മുംബൈ വിമാനത്താവളത്തിൽനിന്ന്​​ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടുകയായിരുന്നു. തുടർന്ന്​ രാജ്യത്തെ വിവിധ കോടതികൾ അദ്ദേഹത്തി​െൻറ കേസ്​ അനന്തമായി നീട്ടിവയ്​ക്കുകയായിരുന്നു. https://youtu.be/BX8YohQAo58 എന്ന ലിങ്കിൽ യു ട്യൂബിലും https://www.facebook.com/solidarityym.kerala/posts/2228532567293152 എന്ന അഡ്രസ്സിൽ ഫേസ്​ബുക്കിലും അദ്ദേഹത്തി​െൻറ സംഭാഷണം കേൾക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.