അരിക്ക് റെക്കോഡ് വില; ബംഗാളിൽ നിന്ന് എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പശ്ചിമ ബംഗാളിൽ നിന്ന് കുറഞ്ഞ വിലക്ക് അരി കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്. നീതി സ്റ്റോറുകള്‍ വഴി മാർച്ച് പത്തിനകം വിതരണം ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും അരിവില വര്‍ധിച്ചിട്ടുണ്ട്. അതിനാൽ അവിടെ നിന്നുള്ള അരിയുടെ വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒരു കിലോ ജയ അരിക്ക് 48 രൂപയാണ് വില. മട്ട 43 രൂപയും സുരേഖ അരിക്ക് 37 രൂപയുമാണ് ഇപ്പോഴത്തെ വിപണിവില.

Tags:    
News Summary - kadakampilly surendran in niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT