ശബരിമല; കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരുന്നതാണ് ഉചിതം -ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേന്ദ്ര സർക്കാർ തന്നെ ബിൽ കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കട കംപള്ളി സുരേന്ദ്രൻ. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയും കേന്ദ്രസർക്കാറും നിയമനിർമാണം നടത്താനല്ല ശ്രമിച്ചത്. അവർ ഈ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയായിരുന്നു. എല്ലാ സ്വകാര്യബില്ലിനുമുണ്ടാകുന്ന അനുഭവം തന്നെയായിരിക്കും എൻ.കെ പ്രേമചന്ദ്രൻ എം.പി അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ ബില്ലിനുമുണ്ടാകുക. കേന്ദ്രം തന്നെ ഈ വിഷയത്തിൽ നിയമപരിരക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Kadakampally Surendran on Sabarimala private Bill-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.