Posted On
date_range Updated On
date_range കുമ്മനത്തിന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: സ്വാനാർഥിത്വം കൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൈയിൽ ഇരുന്നതും കടിച്ചതും പോയ അവസ്ഥയാകും അദ്ദേഹത്തിന്. കുമ്മനം മൽസരിക്കുന്നതിൽ എൽ.ഡി.എഫിന് ആശങ്കയില്ലെന്നും കടകംപ ള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം സീറ്റിൽ സ്വാനാർഥിയാകുന്നതിന് മുന്നോടിയായി മിസോറം ഗവർണർ പദവി കുമ്മനം രാജശേഖരൻ ഇന്നലെ രാജിവെച്ചിരുന്നു. യു.ഡി.എഫിനായി കോൺഗ്രസിലെ ശശി തരൂരും എൽ.ഡി.എഫിനായി സി.പി.ഐയിലെ സി. ദിവാകരനുമാണ് മറ്റ് സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.