ദേവസ്വം മന്ത്രിയുമായി ചർച്ച, വാക്കുതർക്കം, ശരണം വിളി; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ചക്കെത്തുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും പ്രതിഷേധിച്ച് ശരണം വിളിക്കുകയും ചെയ്ത ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ. ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്‍റ് കെ. ശ്രീകാന്ത്, ജില്ലാ സെക്രട്ടറി എ. വേലായുധൻ, സുധാമ ഗോസാദ, പ്രേംരാജ്, മണിലാൽ, എൻ. ബാബുരാജ്, രാജേഷ് കായ്ക്കാർ, പ്രദീപ് എം. കുട്ടാക്കണി അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനം നടത്തിയ ശേഷം മുറിയിലെത്തിയ മന്ത്രിയെ കാണാനാണ് 20 അംഗ ബി.ജെ.പി സംഘം എത്തിയത്. സംഘത്തെ പൊലീസ് തടഞ്ഞെങ്കിലും മന്ത്രിയുടെ നിർദേശ പ്രകാരം ശ്രീകാന്ത് അടക്കം ഏഴു പേരെ മുറിയിലേക്ക് കടത്തിവിടുകയായിരുന്നു.

ശബരിമല വിഷയം സംസാരിച്ച് അവസാനം മന്ത്രിയും ബി.ജെ.പി നേതാക്കളും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് ഒന്നും സംസാരിക്കാൻ ഇല്ലെന്ന് മന്ത്രി അറിയിച്ചതോടെ മുറിക്ക് പുറത്തു പോകാതെ ബി.ജെ.പിക്കാർ ശരണംവിളി തുടങ്ങി. ഇതേതുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ബി.ജെ.പി പ്രവർത്തകരെ മുറിക്ക് പുറത്താക്കുകയായിരുന്നു.

Tags:    
News Summary - kadakampally surendran kasaragod BJP leaders -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.