കടകംപള്ളിയിലെ വ്യാജ തണ്ടപ്പേർ റദ്ദാക്കി

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ വിവാദ തണ്ടപ്പേര് സര്‍ക്കാര്‍ റദ്ദാക്കി. ഭൂമിതട്ടിപ്പിന് വേണ്ടി സൃഷ്ടിച്ച 3587 എന്ന തണ്ടപ്പേരാണ് റദ്ദാക്കിയത്. തിരുവനന്തപുരം കലക്ടര്‍ എസ്. വെങ്കിടേശപതിയാണ് തണ്ടപ്പേര്‍ റദ്ദാക്കിയത്.

റവന്യൂവകുപ്പിെൻറയും സി.ബി.ഐയുടെയും അന്വേഷണത്തില്‍ കടകംപള്ളി വില്ലേജിലെ 44 ഏക്കറോളം ഭൂമിക്ക് 3587 എന്ന വ്യാജ തണ്ടപ്പേര് സൃഷ്ടിച്ചുവെന്ന്  കണ്ടെത്തിയിരുന്നു.  തണ്ടപ്പേര് ബുക്കിലെ ശൂന്യ തണ്ടപ്പേരിലേക്ക് ഈ നമ്പര്‍ എഴുതി ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. ഇത് റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ സര്‍ക്കാര്‍ അതിനുതയാറായില്ല. ഇതേ തുടര്‍ന്ന് നൂറോളം കുടുംബങ്ങള്‍ക്ക് കരടമടക്കാനായിരുന്നില്ല. തണ്ടപ്പേര്‍ റദ്ദാക്കിയതോടെ ഇതിന് പരിഹാരമാകും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജും ബന്ധുക്കളും ഉള്‍പ്പെട്ട സംഘമാണ് കേസില്‍ ആരോപണ വിധേയരായിട്ടുള്ളത്.

Tags:    
News Summary - kadakampalli land mafiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.