തിരുവനന്തപുരം: യുവതി പ്രവേശനമുണ്ടായതിന് ശേഷം ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രിയുടെ നടപടിയെ വിമർശിച്ച് ദ േവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശുദ്ധിക്രിയ കേരളത്തിെൻറ പാരമ്പര്യത്തിന് നിരക്കാത്തതാണ്. സുപ ്രീംകോടതി വിധിയുടെ ലംഘനമാണിത്. അയിത്താചാരത്തിെൻറ പ്രശ്നം കൂടി ഇതിൽ പുതുതായി ഉയർന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല കർമ്മസമിതി തന്ത്രിയെ ആയുധമാക്കുകയാണ്. ആർ.എസ്.എസുകാരാണ് കർമ്മസമിതിയിലുള്ളത്. ബലിദാനികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ആർ.എസ്.എസ് നടത്തുന്നതെന്ന് ആരോപിച്ചു.
ഹർത്താലിലൂടെ വിനോദസഞ്ചാര മേഖലയെ തകർക്കുകയാണ് ആർ.എസ്.എസ് ശ്രമമെന്നും കടകംപള്ളി കുറ്റപ്പെടുത്തി. ഇൗ ശ്രമത്തിെൻറ ഭാഗമായാണ് വിനോദ സഞ്ചാരികളെ ആക്രമിച്ചത്. വിദേശികളെ ആക്രമിച്ചത് നാടിന് അപമാനകരമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ഓലപ്പാമ്പ് കാട്ടി കേരളീയരെ പേടിപ്പിക്കേണ്ട. സെക്രട്ടേറിയറ്റ് വളയൽ സമരമൊന്നും സംസ്ഥാനത്ത് പുത്തരിയല്ല. കേന്ദ്രത്തെ ഇോടപെടുവിക്കാനാണ് ബി.ജെ.പി ശ്രമമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.