തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന വാർത്തയിൽ സി.പി.എം ലോക്കൽ കമ്മിറ്റിയം ഗം ഓമനക്കുട്ടനെ തെറ്റിദ്ധരിച്ച എല്ലാവർക്കും വേണ്ടി മാപ്പ് ചോദിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓമനക്കുട്ടനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും കടകംപള്ളി പറഞ്ഞു.
പ്രളയകാലത്ത് തലപ്പൊക്കുന്ന ചില വിഷജീവികളുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടൻ. ഓമനക്കുട്ടൻെറ ആത്മാഭിമാനം മുറിവേറ്റതിൽ വേദനിക്കുന്നു. ആ സഖാവിനെ അഭിവാദ്യം ചെയ്യുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഓമനക്കുട്ടനെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ വന്നതിനാലാണ് ഓമനക്കുട്ടനെ സസ്പെൻഡ് ചെയ്തത്. ഓമനക്കുട്ടൻെറ വിശദീകരണം കേട്ടപ്പോൾ അദ്ദേഹം നിരപരാധിയാണെന്ന് മനസിലായെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.