രാജു മേനോൻ (പ്രസി.), രാജീവൻ എളയാവൂർ (ജനറൽ സെക്ര.)
തിരുവനന്തപുരം: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ.3.എ) 2024-26 വർഷത്തെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. രാജു മേനോൻ (മൈത്രി അഡ്വർടൈസിങ് കൊച്ചി) ആണ് പ്രസിഡന്റ്. രാജീവൻ എളയാവൂർ (ദേവപ്രിയ കമ്യൂണിക്കേഷൻസ്, കണ്ണൂർ) ജനറൽ സെക്രട്ടറി. അബ്രഹാം പി. വർഗീസ് (ലാൽജി പ്രിന്റർസ് ആൻഡ് അഡ്വർടൈസേർസ്, കോട്ടയം) ആണ് ട്രഷറർ.
സംസ്ഥാന വൈസ് പ്രസിഡന്റായി എം.വി. അനീഷ്കുമാർ (എം.വി. അഡ്വർടൈസിങ്, കോഴിക്കോട്), ജോൺസ് വളപ്പില (വളപ്പില കമ്യൂണിക്കേഷൻസ്, കൊച്ചി), ജോയന്റ് സെക്രട്ടറിയായി സന്ധ്യ രാജേന്ദ്രൻ (കാളിദാസ് ഇന്റർനാഷനൽ കൊല്ലം), ഷിബു കെ. അബ്രഹാം (എം.ജി.എം മീഡിയ വിഷൻ കോട്ടയം) എന്നിവരെയും അഡ്വൈസറി ചെയർമാനായി എ.ടി. രാജീവ് (കമ്യൂണിക്കേഷൻ മന്ത്ര, കൊച്ചി) നെയും അഡ്വൈസറി വൈസ് ചെയർമാന്മാരായി വി.വി. രാജേഷ് (കൃഷ്ണ കമ്യൂണിക്കേഷൻസ്, കാഞ്ഞങ്ങാട്), പി.എസ്. ഫ്രാൻസിസ് (ഫ്രണ്ട് ലൈൻസ് കമ്യൂണിക്കേഷൻസ്, കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.