ഡിഗ്രി പാസായെന്ന്​ കെ.സുരേന്ദ്രൻ; പരീക്ഷ ജയിച്ചി​ട്ടില്ലെന്ന്​ സർവകലാശാല

കോഴിക്കോട്​: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​​ കെ. സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ തെറ്റായ വിവരങ്ങളെന്ന്​ ആക്ഷേപം.

മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രൻ തെരഞ്ഞെടുപ്പ്​ കമീഷന്​ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ കാലിക്കറ്റ്​ സർവകലാശാലയിൽനിന്ന്​ ബിരുദം നേടിയെന്നാണ്​ അവകാശപ്പെടുന്നത്​. 1987-90 ബാച്ചിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്ന്​ ബി.എസ്​സി ബിരുദം നേടിയെന്നാണ്​ സത്യവാങ്​മൂലത്തിലുള്ളത്​.

എന്നാൽ, സുരേ​ന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന്​ വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 94212 എന്ന രജിസ്​ട്രേഷൻ നമ്പറായിരുന്നു സുരേന്ദ്ര​േൻറത്​. സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന്​ ഡെപ്യൂട്ടി രജിസ്​ട്രാർ നൽകിയ മറുപടിയിൽ പറയുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായി ബിരുദമാണ്​ സത്യവാങ്​മൂലത്തിൽ മുമ്പും സുരേന്ദ്രൻ എഴുതിയിരുന്നത്​. 

Tags:    
News Summary - k surendrans education qualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.