മലപ്പുറത്ത്​ നടക്കുന്നത്​ താലിബാൻ മോഡൽ സംഭവങ്ങൾ -കെ. സുരേന്ദ്രൻ

കുറ്റിപ്പുറം: ചെറുകുന്ന് പട്ടികജാതി കോളനിവാസികളോട് രാഷ്​ട്രീയ പാർട്ടികൾ നീതിനിഷേധമാണ് കാണിച്ചതെന്ന് ബി.ജെ. പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കുടിവെള്ളം മുടക്കിയെന്ന തെറ്റായ വാർത്ത പ്രചരിച്ചതിനെത്തുടർന്ന്​, ചെറുകുന്ന് കോളനിവാസികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവഗണിക്കപ്പെട്ട സമൂഹത്തിന് കുടിവെള്ളമെത്തിച്ചവർക്കെതിരെയും അതിനെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച എം.പിക്കെതിരെയും കേസെടുത്ത പൊലീസ് കുടിവെള്ളം നിഷേധിച്ച മതഭ്രാന്തന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നു. ഈ പ്രശ്നത്തെ വളച്ചൊടിക്കാനാണ് സർക്കാറും ശ്രമിക്കുന്നത്. കുറച്ച് ദിവസങ്ങളായി മലപ്പുറത്തി​​െൻറ വിവിധ പ്രദേശങ്ങളിൽ താലിബാൻ മോഡൽ സംഭവങ്ങളാണ്​ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.