മംഗളൂരു: കേരളത്തില്‍ അടിക്ക് അടിയും കൊലക്ക് കൊലയും തിരിച്ചുനല്‍കിയിട്ടുണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. സംഘ്പരിവാര്‍ മംഗളുരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പിക്കും ആര്.എസ്്.എസിനും കേരളത്തില്‍ തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ലക്ഷം വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പില്‍ ഇത് അഞ്ചു ലക്ഷമായിരുന്നു. ആ സമയത്തും ഓരോ അടിക്കും ഞങ്ങള്‍ തിരിച്ചുകൊടുത്തിട്ടുണ്ട്, ഓരോ കൊലക്കും ഞങ്ങള്‍ തിരിച്ചുകൊടുത്തിട്ടുണ്ട്’ -സുരേന്ദ്രന് പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ അടിക്ക് പകരം അടിയും കൊലക്ക് പകരം കൊലയും ഇല്ളെന്നും പക്ഷേ, നിങ്ങളെ വെറുതെവിടില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.