Posted On
date_range Updated On
date_range കേരള സ്റ്റോറിയുടെ പ്രദർശന വിലക്ക് തിയറ്ററുകൾ നീക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമക്ക് തിയറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് തിയറ്റർ ഉടമകൾ കൈക്കൊള്ളുന്നത് സിനിമ മേഖലക്ക് ഗുണം ചെയ്യില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസും സി.പി.എമ്മും മതമൗലികവാദ ശക്തികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ കേരളം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.