ശബരിമല അധികാരം തന്ത്രി കുടുംബത്തിന്: മുഖ്യമന്ത്രി പ്രശ്​നം വഷളാക്കുന്നുവെന്ന്​ സുരേന്ദ്രൻ

കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ നിലപാട് പ്രശ്നം വഷളാകുന്നുവെന്ന്​ ബി.ജെ.പി നേതാവ്​ കെ സുരേന്ദ്രൻ. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്.അത് പരാജയപ്പെട്ടതി​​​​െൻറ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. ശബരിമലയുടെ അധികാരം ദേവസ്വം ബോർഡിനാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രകോപനം സൃഷ്ടിക്കുന്നതിനാണ്​. അധികാരം തന്ത്രി കുടുംബത്തിന് തന്നെയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ആക്ടിവിസ്റ്റുകളെ തേടി പിടിച്ച് ശബരിമലയിൽ കൊണ്ടുവരാൻ ശ്രമിച്ചു. ഹിന്ദു ഐക്യത്തിനെതിരെ നിൽക്കുന്ന സർക്കാർ വിഷയത്തെ സവർണ്ണ- അവർണ്ണ പ്രശ്നമാക്കി മാറ്റുന്നു. ​സർക്കാർ ആഗ്രഹിച്ചത് ശബരിമലയെ കലാപ ഭൂമിയാക്കാനാണ്. മുഖ്യമന്ത്രിക്ക് ചെന്നായയുടെ ബുദ്ധിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran on Sabarimala issue- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.