തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ കേന്ദ്രമന്ത്രിമാര്‍ക്കും ഗവർണര്‍മാര്‍ക്കും നേരെ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാര്‍ക്കും നേരെ തിരിച്ചും പ്രകോപനമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
ദേശീയ ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ട്. സി.പി.എമ്മിെൻറ എം.പി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുത്തു. വ്യാജ ചരിത്രം സൃഷ്ടിക്കുന്നവരാണ് ഇതില്‍ പ്രശ്നമുണ്ടാക്കിയത്. പ്രതിഷേധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പൗരത്വഭേദഗതിയെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിന് മാത്രമല്ല, സര്‍വകലാശാലകളിലെ തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ചതും കിഫ്ബി, കണ്ണൂര്‍ വിമാനത്താവള വിഷയത്തില്‍ ഓഡിറ്റിങ് വേെണ്ടന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ മുന്നോട്ടുവന്നതുമാണ് സി.പി.എമ്മിനെ ചൊടിപ്പിക്കുന്നത്- സുരേന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.