സോളാർ: നിയമോപദേശം തെറ്റായിരുന്നെന്ന് പിണറായി തുറന്നുസമ്മതിക്കണം- കെ. സുരേന്ദ്രൻ

കോഴിക്കോട്: സോളാർ കമീഷൻ റി​േപ്പാർട്ടി​​െൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച അന്വേഷണം 10 ദിവസമായിട്ടും തുടങ്ങാത്തത് കോൺഗ്രസ് നേതാക്കളുമായി സർക്കാർ ഒത്തു തീർപ്പുണ്ടാക്കിയതിനാലാണെന്ന്​ സംശയിക്കണമെന്ന്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അന്വേഷണം പ്രഖ്യാപിച്ചശേഷം സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. കോൺഗ്രസുമായും ഉമ്മൻ ചാണ്ടിയുമായും ബന്ധമുള്ള ജഡ്ജിയോടാണ് സർക്കാർ വീണ്ടും നിയമോപദേശം തേടുന്നത്. 

ഇൗ സാഹചര്യത്തിൽ അഡ്വക്കറ്റ് ജനറലും ഡി.ജി.പിയും നൽകിയ നിയമോപദേശം തെറ്റായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുസമ്മതിക്കണം.  സർക്കാറിന് ആദ്യം ലഭിച്ചതിൽ എന്ത് അപാകതയാണുണ്ടായ​െതന്ന്​ അദ്ദേഹം വ്യക്​തമാക്കണം. പ്രധാനപ്പെട്ട കേസിൽ കൃത്യമായ നിയമോപദേശമല്ല നൽകിയതെങ്കിൽ എ.ജിയും ഡി.ജി.പിയും ആ സ്ഥാനത്തിരിക്കാൻ അർഹരല്ല. സോളാർ റിപ്പോർട്ട്​ വിശദീകരിച്ചുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആസൂത്രിത നാടകമാണെന്ന സംശയമാണ് ഉയരുന്നത്. യു.ഡി.എഫ് നേതാക്കളെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വക്​താവ് പി. രഘുനാഥ്, ജില്ല സെക്രട്ടറി പി. ജിജേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - k surendran -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.