മോദി സർക്കാറിൻറെ സഹായം ഇല്ലായിരുന്നുവെങ്കിൽ കേരളം ഇതിലും പരിതാപകരമാകുമായിരുന്നു -കെ. സുരേന്ദ്രൻ

കാസർകോട്: മുൻപ് ഒരു കാലത്തുമില്ലാത്ത വിധം സാമ്പത്തിക സഹായവും വികസനപദ്ധതികളും കേരളത്തിന് ലഭിച്ചത് നരേന്ദ്ര മോദി സർക്കാറി​െൻറ കാലത്താണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. കേന്ദ്ര ക്ഷേമപദ്ധതികളുടെ ഗുണഭോക്തൃ സംഗമം കാസർകോട്​ ബി.ജെ.പി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുമുന്നണികളുടെയും ഭരണത്തിൽ സമ്പൂർണ പരാശ്രയ സംസ്ഥാനമായി കേരളം മാറി. പ്രവാസികളെ ആശ്രയിച്ചാണ് കേരളത്തിൻറെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത്. നാളിതുവരെ ഭരിച്ച സർക്കാറുകളുടെ പിടിപ്പ് കേടുകൊണ്ടാണ് കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലായതും റവന്യൂ കമ്മി അപകടകരമായ രീതിയിലേക്ക് വളർന്നതും. കഴിഞ്ഞ ഏഴ് വർഷക്കാലം മോദി സർക്കാറിൻറെ സഹായം ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൻെറ അവസ്ഥ ഇതിലും പരിതാപകരമാകുമായിരുന്നു.

ക്യൂബയിൽ നിന്നും കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യുമെന്നായിരുന്നു സംസ്ഥാന സർക്കാറി​െൻറ അവകാശവാദം. വാക്സിൻ വിതരണത്തിൽ സ്വജന പക്ഷപാതം കാട്ടിയെന്നത് മാത്രമാണ് സംസ്ഥാന ഭരണകക്ഷിയുടെ നേട്ടം. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ കേരള സർക്കാർ തയാറായില്ല -കെ. സുരേന്ദ്രൻ പറഞ്ഞു.

ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന സെക്രട്ടറി പി രഘുനാഥ്, ദേശീയ സമിതി അംഗം പ്രമീള സി നായിക്, സംസ്ഥാന സമിതി അംഗം പി. രമേശ്, ജില്ലാ സെക്രട്ടറി എൻ. സതീഷ്, ജില്ലാ ട്രെഷറർ ജി. ചന്ദ്രൻ, മധുർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ഗോപാലകൃഷ്ണൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻറ്​ പുഷ്പ ഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. എം സുധാമ ഗോസാഡ സ്വാഗതവും സവിത ടീച്ചർ നന്ദിയും പറഞ്ഞു.

Tags:    
News Summary - k surendran kasaragod bjp program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.