ഐ.എസ്​.ഐ.എസ്​ സംഘങ്ങൾ സംസ്ഥാനത്ത്​ വ്യാപകം -കെ.സുരേന്ദ്രൻ

കോഴിക്കോട്​: ഐ.എസ്​.ഐ.എസ്​ സംഘങ്ങൾ സംസ്ഥാനത്ത്​ വ്യാപകമാണെന്ന്​ ബി.​ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ.സുരേന്ദ്രൻ. ഭീകരസംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സംസ്ഥാനത്ത്​ പ്രവർത്തിക്കുണ്ടെന്ന്​ ഡി.ജി.പി ഇപ്പോൾ പറഞ്ഞത്​ ബി.ജെ.പി മു​േമ്പ പറഞ്ഞതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

''ഭീകരവാദികൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ട്​. യുവാക്കളെയും യുവതികളേയും ഐ.എസിലേക്ക്​ റിക്രൂട്ട്​ ചെയ്യുന്നുണ്ട്​. ഇന്ത്യയിൽ ഏറ്റവും ഐ.എസ്​ റിക്രൂട്ട്​മെൻറ്​ ഉള്ളത്​ കേരളത്തിൽ നിന്നാണ്​. കണ്ണൂരിൽ നിന്നും 100കണക്കിന്​ പേരെ റിക്രൂട്ട്​ ചെയ്​തിട്ടുണ്ട്​​. ഇവരാണ്​ ലവ്​ ജിഹാദിന്​ പിന്നിലുമുള്ളത്​. ഡി.ജി.പി ഇപ്പോൾ പറഞ്ഞ കാര്യം ബി.ജെ.പി മു​േമ്പ പറഞ്ഞതാണ്​. അപ്പോഴെല്ലാം സർക്കാറും സി.പി.എമ്മും കേരളത്തിൽ ഭീകരവാദമില്ല എന്നാണ്​ പറഞ്ഞത്​​. ഭീകരവാദികളെ സർക്കാറും സി.പി.എമ്മും സഹായിക്കുകയാണ്​''

''സ്​ത്രീവിഷയങ്ങളിലും ക്വ​ട്ടേഷൻ സംഘങ്ങളുടെ കാര്യത്തിലും സി.പി.എമ്മിന്​ ഇരട്ടത്താപ്പാണ്​. വടകരയിൽ ബ്രാഞ്ച്​ സെക്രട്ടറിയാണ്​ പീഡനത്തിന്​ ഇരയാക്കിയത്​. പൊലീസ്​ അറിഞ്ഞിട്ടും കേസിൽ നടപടിയുണ്ടായില്ല. വിവാദമായതിനെത്തുടർന്ന്​

മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ്​ ഇപ്പോഴുള്ളത്​. സ്വർണക്കടത്ത്​ സംഘത്തെക്കുറിച്ച്​ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്​ വ്യക്തമായ വിവരം ലഭിച്ചിട്ടും അവർ പൊലീസിനെ അറിയിച്ചില്ല. സ്വർണക്കടത്ത്​ സംഘാംഗങ്ങൾ സി.പി.എം ഓഫീസ്​ സന്ദർശിക്കുന്നവരാണ്'' -​സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - k surendran alleges isis in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.