സി.പി.എം- എസ്​.ഡി.പി.ഐ സഖ്യം കേരളത്തി​െൻറ മതനിരപേക്ഷതക്ക്​ ആപത്ത് -കെ.സുരേന്ദ്രൻ

പാലക്കാട്: ഈരാറ്റുപേട്ട ന​ഗരസഭയിൽ എസ്​.ഡി.പി.ഐയുമായി ധാരണയിലെത്തിയ സി.പി.എം നിലപാട് കേരളത്തിന് ആപത്താണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ​ഗുണ്ടാസംഘങ്ങളെ അയച്ച എസ്​.ഡി.പി.ഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സി.പി.എം തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ബിഷപ്പിനെതിരായ പ്രതിഷേധം നയിച്ചത് ഈരാറ്റുപേട്ടയിലെ എസ്​.ഡി.പി.ഐ കൗൺസിലർമാരാണെന്നും പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭാ നേതൃത്വത്തിന് ഭീഷണി ഉയർത്തുന്ന തീവ്രവാദശക്തികളുമായി ചേർന്ന് സി.പി.എം ഭരണം നടത്തുന്നതിനെ പറ്റി കേരള കോൺ​ഗ്രസ് പ്രതികരിക്കണം. ഈ സന്ദർഭത്തിൽ പോലും സി.പി.എമ്മും എസ്​.ഡി.പി.ഐയും പരസ്യമായ ധാരണയിലേക്ക് പോവുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടിയാണ്. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകക്ഷി നിലപാട് സംസ്ഥാനത്തിന് ദോഷം ചെയ്യും. മതനിരപേക്ഷ സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - k surendran about cpim sdpi allliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.