നെഹ്റുവിന്റേത് വർഗീയ ഫാഷിസത്തോട് പോലും സന്ധി ചെയ്ത വലിയ മനസ്സ്'; സുധാകരൻ വീണ്ടും വിവാദക്കുരുക്കിൽ

കണ്ണൂർ: വർഗീയ ഫാഷിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഡി.സി.സി നടത്തിയ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ മനസ്സ് കാണിച്ചു. കോൺഗ്രസുകാരനല്ലാത്ത ഡോ. ബി.ആർ. അംബേദ്കറെ നിയമമന്ത്രി ആക്കിയതും നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെ തെളിവാണ്.

നെഹ്റുവിന്റെ കാലത്ത് പാർലമെന്റിൽ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയിലില്ല. അന്ന് സി.പി.എം നേതാവ് എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത് നിർത്തിയ ജനാധിപത്യ മൂല്യം അദ്ദേഹത്തിനുണ്ട്. പാർലമെന്റിൽ വിമർശിക്കാൻ പ്രതിപക്ഷം വേണം എന്ന അദ്ദേഹത്തിന്റെ ചിന്താഗതിയാണ് അർഹതയില്ലാഞ്ഞിട്ടും എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവാക്കി അദ്ദേഹം വെച്ചത്. ഒരു നേതാവും ഇതൊന്നും ചെയ്യില്ല. നെഹ്റുവിൽനിന്ന് ഒരുപാട് പഠിക്കാനും അറിയാനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്‌.യു പ്രവർത്തകനായിരിക്കെ, തോട്ടട, കിഴുന്ന മേഖലകളിൽ ആർ.എസ്.എസ് ശാഖ തകർക്കാൻ സി.പി.എം ശ്രമിച്ചപ്പോൾ ആളെ അയച്ച് ശാഖക്ക് സംരക്ഷണം നൽകിയിരുന്നെന്ന എം.വി.ആർ അനുസ്മരണ സമ്മേളനത്തിലെ കെ. സുധാകരന്റെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

Tags:    
News Summary - K Sudhakaran's controversial speech about Nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.